കൊറോ​ണ: മ​ല​ബാ​റി​ലെ ഗ​ജ​വീ​ര​ന്‍​മാ​ര്‍​ക്ക് വി​ശ്ര​മ​കാ​ലം
Sunday, March 29, 2020 10:46 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കൊ​യി​ലാ​ണ്ടി: കോ​വി​ഡ് സം​സ്ഥാ​ന​ത്തെ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് എ​ല്‍​പ്പി​ച്ച​ത് ക​ന​ത്ത ആ​ഘാ​തം. സാ​ധാ​ര​ണ​യാ​യി മ​ല​ബാ​റി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍ പ​രി​സ​മാ​പ്തി​യി​ലേ​ക്ക് നീ​ങ്ങു​ന്ന ഘ​ട്ട​മാ​ണി​പ്പോ​ള്‍ . സീ​സ​ണി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മ​യ​ത്തു​ണ്ടാ​യ ഇ​ത്ത​ര​മൊ​ര​വ​സ്ഥ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളെയും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് നി​സ്സ​ഹാ​യ​രാ​യ​ത്. ക്ഷേ​ത്ര വ​രു​മാ​ന​ങ്ങ​ളി​ല്‍ ത​ന്നെ ഇ​ത് വ​ന്‍​തോ​തി​ല്‍ ഇ​ടി​ച്ചി​ലു​ണ്ടാ​ക്കി.

എ​ല്ലാ​റ്റി​നു​മു​പ​രി ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ളി​ല്‍ എ​ഴു​ന്നെ​ള്ളി​ക്കാ​റു​ള്ള ഗ​ജ​വീ​ര​ന്മാ​രു​ടെ പ​രി​പാ​ല​ന​വും ഇ​പ്പോ​ള്‍ അ​സാ​ധ്യ​മാ​കു​ക​യാ​ണ്. പ്ര​തി​വ​ര്‍​ഷം ഉ​ത്സ​വ​വേ​ള​ക​ളി​ല്‍ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ഉ​ട​മ​ക​ള്‍ ആ​ന​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി നീ​ക്കി​വയ്ക്കാ​റു​ള്ള​ത്. മ​ല​ബാ​റി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണ്‍ വീ​ണ​തോ​ടെ ഗ​ജ പ​രി​പാ​ല​നം ഗ​തി​മു​ട്ടു​ന്ന സ്ഥി​തി​യി​ലാ​ണ്.

ജ​ന​പ്രി​യ​രാ​യ മി​ക്ക ഗ​ജ​വീ​ര​ന്മാ​രും ഗ​ജ​റാ​ണി​മാ​രും വി​ശ്ര​മ​ത്തി​ലാ​ണി​പ്പോ​ള്‍ . മ​ല​ബാ​റി​ന്‍റെ ഗ​ജ​റാ​ണി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന കൊ​യി​ലാ​ണ്ടി കൊ​ര​യ​ങ്ങാ​ട് തെ​രു​വി​ലെ ക​ളി​പ്പു​ര​യി​ല്‍ ശ്രീ​ദേ​വി ശ്രീ​ല​ക​ത്ത് ഇ​പ്പോ​ള്‍ തേ​പ്പും കു​ളി​യു​മാ​യി സ​മ്പൂ​ര്‍​ണ്ണ വി​ശ്ര​മ​ത്തി​ലാ​ണ്.

മേ​ഖ​ല​യി​ലെ ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​ണ് ശ്രീ​ദേ​വി.​മ​ല​ബാ​റി​ലെ പി​ഷാ​രി​കാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല നാ​ന്ദ​കം എ​ഴു​ന്നെ​ള്ളി​ക്കാ​റു​ള്ള​ത് ഈ ​സ​ഹ്യ​പു​ത്രി​യാ​ണ്. ആ​ന​പ്രേ​മി​ക​ളു​ടെ ആ​രാ​ധ്യ​യാ​യ ശ്രീ​ദേ​വി​യു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​മാ​യ പ​ന​മ്പ​ട്ട എ​ത്തി​ക്കാ​നും പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി സം​ര​ക്ഷ​ക​രാ​യ ക​ളി​പ്പു​ര​യി​ല്‍ ര​വീ​ന്ദ്ര​നും മ​ക​ന്‍ ര​സ്ജി​ത്തും പ​റ​യു​ന്നു. ഉ​ത്സ​വ​കാ​ല​ത്തെ ബ​ത്ത​യാ​യി​രു​ന്നു ശ്രീ​ദേ​വി​യു​ടെ പാ​പ്പാ​ന്മാ​രുടെ കു​ടും​ബ​ങ്ങ​ളു​ടെ​യും എ​ക വ​രു​മാ​നം.