അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല; ശ​ക്ത​മാ​യ ന​ട​പ​ടി​ സ്വീ​ക​രി​ക്കും
Saturday, March 28, 2020 11:29 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ജി​ല്ല​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ അ​മി​ത​വി​ല വ​ർ​ധ​ന ത​ട​യു​ന്ന​തി​ന് നാ​ലു ദി​വ​സ​ത്തേ​ക്ക് ബാ​ധ​ക​മാ​യ ശ​രാ​ശ​രി ചി​ല്ല​റ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ലെ മൊ​ത്ത,ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​രു​ടെ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ശ​രാ​ശ​രി വി​ല​നി​ല​വാ​രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് അ​ടു​ത്ത നാ​ലു​ദി​വ​സ​ത്തേ​ക്ക് പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ശ​രാ​ശ​രി വി​ല​യി​ൽ നി​ന്നും കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​ത എ​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചോ പ​രാ​തി​ക​ൾ അ​റി​യി​ക്കാം.

ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളും സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ല്‍ നോ​ര്‍​ത്ത്, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു സ്‌​ക്വാ​ഡു​മാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്ക്വാ​ഡു​ക​ൾ​ക്ക് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ സ​ഹാ​യ​വും ല​ഭി​ക്കും.അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ വി​വി​ധ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​യി 152 ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ചു. വി​ല​കൂ​ട്ടി വി​ൽ​പ​ന ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തു. പ​ച്ച​ക്ക​റി ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ പ​ര്‍​ച്ചേ​സ് ബി​ല്‍ ഹാ​ജ​രാ​ക്കി ക​ട​ക​ളി​ൽ വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട്- 9188527400, സി​റ്റി റേ​ഷ​നിംഗ് ഓ​ഫീ​സ​ര്‍ സൗ​ത്ത് - 9188527401, സി​റ്റി റേ​ഷ​നിംഗ് ഓ​ഫീ​സ​ര്‍ നോ​ര്‍​ത്ത് -9188527402, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കൊ​യി​ലാ​ണ്ടി -9188527403, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വ​ട​ക​ര-9188527404, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ താ​മ​ര​ശേ​രി -9188527399 എന്നീ നന്പറുകളില്‌ പരാതി അറിയിക്കാം.