മ​ദ്യം കി​ട്ടാ​ത്ത​തി​നു ക​ള്ളുഷാ​പ്പ് കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മം; പ്രതി പി​ടി​യി​ല്‍
Saturday, March 28, 2020 11:28 PM IST
നാ​ദാ​പു​രം: മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മു​ള്ള​ന്‍​കു​ന്നി​ല്‍ ക​ള്ളു​ഷാ​പ്പ് കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍ . കാ​യ​ണ്ണ സ്വ​ദേ​ശി​യെയാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് റേഞ്ച് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മു​ള്ള​ന്‍​കു​ന്നി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍​ക്ക് എ​ട്ടു ദി​വ​സ​മാ​യി മ​ദ്യം കി​ട്ടി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ള്ളുഷാ​പ്പ് കു​ത്തി​തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ര്‍ എ​ക്‌​സൈ​സ് അ​ധി​കാ​രി​ക​ളെ അറിയച്ചു.

്ത ഇ​യാ​ളെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി.​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​പി.​ഷാ​ജി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​വി​ജേ​ഷ് , കെ. ​സി​നീ​ഷ് , ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.