കോ​വി​ഡ്-19: അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, March 28, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന് (ആ​രോ​ഗ്യം) കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ (അ​ഡ്‌​ഹോ​ക്) അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്താൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ വാ​ട്‌​സ്ആ​പ്പ് മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ല്‍ വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്തി​യ ബ​യോ​ഡാ​റ്റ, എംബി​ബി​എ​സ് യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടിസി​എം​സി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് ഇന്ന് ​വൈ​കിട്ട് ഏ​ഴിനകം അ​യ​യ്ക്ക​ണം.

കൂ​ടി​ക്കാ​ഴ്ച സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി 30 ന് ​രാ​വി​ലെ 11 ന് ​ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സൂം ​മീ​റ്റിം​ഗ് ഐഡി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ അ​റി​യി​ക്കും.