കുടിവെള്ളപദ്ധതി അവതാളത്തില്‌
Saturday, March 28, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ഇ​രു​പ​ത്തേ​ഴാം​മൈ​ൽ നാ​യ​ര് കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ​ത് ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ. ദൂ​രെ​നി​ന്നും ത​ല​ച്ചു​മ​ടാ​യി വെള്ളം എ​ത്തി​ച്ചാ​ണ് ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെടുക്കുന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.