കോ​വി​ഡ് ബാ​ധി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ സ​ഹാ​യ ഹ​സ്തം
Saturday, March 28, 2020 11:19 PM IST
മു​ക്കം: സേ​വ​ന​ത്തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച ന​ഴ്സി​ന് കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം. കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ഫ് ന​ഴ്സി​ന് കോ​വി​ഡ് ബാ​ധി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​യു​ട​നെ, ബാ​ങ്കി​ന്‍റെ പൊ​തു​ന​ന്മാ ഫ​ണ്ടി​ൽ നി​ന്ന് ഇ​വ​രു​ടെ ചി​കി​ത്സ​യി​ലേ​ക്കാ​യി 25000 രൂ​പ​യു​ടെ ഡി​ഡി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫി​ന്‍റെ വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.
മ​ഹാ​മാ​രി​യോ​ടു​ള്ള യു​ദ്ധ​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ബാ​ങ്കി​ന്‍റെ സ്നേ​ഹ​വും ഐ​കൃ​ദാ​ർ​ഢ്യ​വു​മാ​ണി​തി​നു പി​ന്നി​ൽ.സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.