ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Saturday, March 28, 2020 11:19 PM IST
വ​ട​ക​ര: ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ലി​ല്‍ വ്യാ​ജ മ​ദ്യം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ പി​ടി​യി​ല്‍. പ​ന്ത​പ്പൊ​യി​ല്‍ കു​ഴി​ച്ചാ​ലി​ല്‍ ര​ജീ​ഷി​നെ​യാ​ണ് (31) എ​സ്‌​ഐ ഷ​റ​ഫു​ദീ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ണി​നി​ടെ വ്യാ​ജ വാ​റ്റും വി​ല്‍​പ​ന​യും കൂ​ടു​ന്നു​വെ​ന്ന പ​രാ​തി​ക്കി​ട​യി​ല്‍ വ​ട​ക​ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്.​ഹ​രീ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് എ​സ്‌​ഐ​യും സം​ഘ​വും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​തി​യെ​യും ഉ​പ​ക​ര​ണ​ങ്ങ​ളും വ​ട​ക​ര എ​ക്സൈ​സി​ന് കൈ​മാ​റി. ബാ​റു​ക​ളും ബി​വ​റേ​ജ് ഒൗട്ട്‌ലെറ്റുകളും പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കേ​ന്ദ്ര​മാ​ണി​തെ​ന്ന് എ​സ്‌​ഐ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ള്ളൂ​ര്‍ ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ല്‍ പ്ര​ദേ​ശ​ത്ത് വ്യാ​ജ വാ​റ്റും വി​ല്പ​ന​യും ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍​ക്കെ​തിരേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​തീ​ശ​ന്‍, അ​നു​ജി​ത്ത്, ആ​ഷി​ല്‍ ശ്രീ​ധ​ര്‍, ഷി​റാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.