സ​ന്ന​ദ്ധ കൂ​ട്ട​ാ​യ്മ​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി
Saturday, March 28, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ട് നേ​രം ഭ​ക്ഷ​ണം ന​ല്‍​കി അ​ഴി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ അ​ഴി​യൂ​ര്‍ ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്മ, സം​ഗ​മം അ​ഴി​യൂ​ര്‍, ഷാ​ര്‍​ജ കെ​എം​സി​സി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 62 പേ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്.

അ​ഴി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 326 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ 179 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നാ​ട്ടി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യി​രി​ന്നു. ജോ​ലി ഇ​ല്ലെ​ങ്കി​ല്‍​ക്കൂ​ടി ചി​ല ക​രാ​റു​കാ​ര്‍ അ​വ​ര്‍​ക്കു കീ​ഴി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.
ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യ​ത്. അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ നി​ന്ന് പൊ​തി​ച്ചോ​ര്‍ ശേ​ഖ​രി​ച്ചാ​ണ് അ​ഴി​യൂ​ര്‍ കൂ​ട്ട​വും സം​ഗ​മം അ​ഴി​യൂ​രും ഭ​ക്ഷ​ണം സ​മാ​ഹ​രി​ച്ച​ത്.

മാ​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​യ​ന്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ മ​ഹി​ജ തോ​ട്ട​ത്തി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, അ​ഴി​യൂ​ര്‍ കൂ​ട്ടം അ​ഡ്മി​ന്‍ പാ​ന​ല്‍ അം​ഗം രാ​ഗേ​ഷ്, ഖ​ത്ത​ര്‍ കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ സ​വാ​ദ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍, അ​ഴി​യൂ​ര്‍ ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​ദീ​പ​ന്‍ എം.​എം, ഫ​ര്‍​സ​ല്‍, നി​സാ​ര്‍, ഷം​സു​ദ്ദീ​ന്‍, ഇ​സ്മാ​ഈ​ല്‍, നി​യാ​സ് എ​ന്നി​വ​രാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഭ​ക്ഷ​ണം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ന​ല്‍​കാ​നാ​ണ് കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.