കൊറോണ പ്രതിരോധം; അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Friday, March 27, 2020 10:53 PM IST
കൂ​രാ​ച്ചു​ണ്ട്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രേ പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ൾ, ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജാ​ഫ​ർ സാ​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സീ​നി​യ​ർ ഫ​യ​ർ റെസ്ക്യൂ ഓ​ഫീ​സ​ർ സ​ജീ​വ​ൻ, ഫ​യ​ർ സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ ബൈ​ജു, ജി​ഷ്ണു, ഡ്രൈ​വ​ർ ഹ​രീ​ഷ്, ഹോം ​ഗാ​ർ​ഡ് അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ണു​ന​ശീ​ക​ര​ണം നടത്തിയത്.

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ക​ട്ടി​പ്പാ​റ​ പ്രി​യ​ദ​ര്‍​ശി​നി ക​ള്‍​ച്ച​റ​ല്‍ ഫോ​റത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ക്കം ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഫോ​ഴ്‌​സ് ടീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ക​ട്ടി​പ്പാ​റ, ച​മ​ല്‍ എ​ന്നീ അ​ങ്ങാ​ടി​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ള്‍​ച്ച​റ​ല്‍ ഫോ​റം ചെ​യ​ര്‍​മാ​ന്‍ പ്രേം​ജി ജെ​യിം​സ്, അ​നി​ല്‍ ജോ​ര്‍​ജ്,സ​ലാം മ​ണ​ക്ക​ട​വ​ന്‍, വി​ജീ​ഷ് കി​ഴ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.