മ​ണി​യൂ​രി​ല്‍ വ​ന്‍ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ത​ക​ര്‍​ത്തു ; 630 ലി​റ്റ​ര്‍ വാ​ഷ് പി​ടി​ച്ചു
Friday, March 27, 2020 10:53 PM IST
വ​ട​ക​ര: കേ​ര​ള​ത്തി​ലെ മ​ദ്യ​ശാ​ല​ക​ളും ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും അ​ട​ച്ച​തോ​ടെ വ്യാ​ജ​വാ​റ്റും മ​യ​ക്കു​മ​രു​ന്നും പെ​രു​കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ മ​ണി​യൂ​രി​ല്‍ വ​ന്‍ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി. ആ​രേ​യും പി​ടി​കൂ​ടാ​നാ​യി​ല്ല.
630 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്തു.​ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക​ര റേഞ്ച് ഓ​ഫീ​സി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ.​ഷി​ജി​ല്‍ കു​മാ​റും പാ​ര്‍​ട്ടി​യുമാണ് റെയ്ഡ് നടത്തിയത്. ക​രു​വ​ഞ്ചേ​രി ക​ള​രി​ക്കു​ന്ന് മ​ല​യി​ലാ​ണ് വാ​റ്റ് ന​ട​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടി​യ​ത്. മ​ണി​യൂ​രി​ല്‍ വി​പു​ല​മാ​യി വാ​റ്റു​ന്ന​തി​നുള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.