രേഖയില്ലാതെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി: ക​ള​ക്ട​ര്‍
Friday, March 27, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്കും സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ട​വ​ര്‍​ക്ക് ഓ​ൺ​ലൈ​ൻ ആ​യി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ 'കോ​വി​ഡ് ജാ​ഗ്ര​ത' വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഇ​തി​നാ​യി https:// kozhiko de.nic.in/ covid19jagratha എ​ന്ന ലി​ങ്ക് വ​ഴി വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് സ​ത്യ​വാ​ങ്മൂ​ലം എ​ന്ന ഓ​പ്ഷ​ന്‍ തി​ര​ഞ്ഞെ​ടു​ക്കാം.
തു​ട​ര്‍​ന്ന് നി​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി ഒ​ടി​പി സൃ​ഷ്ടി​ക്കു​ക. നി​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ല​ഭി​ച്ച ഒ​ടി​പി ന​ല്‍​കി​യ​തി​ന് ശേ​ഷം ജി​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, വി​ലാ​സം, വാ​ഹ​നം, ഉ​ദ്ദേ​ശം, തീ​യ​തി, സ​മ​യം, മ​ട​ങ്ങി​വ​രു​ന്ന തീ​യ​തി​യും സ​മ​യ​വും, പോ​കു​ന്ന​ത് എ​വി​ടെ​നി​ന്ന് എ​വി​ടേ​ക്ക് എ​ന്നി​വ തി​ര​ഞ്ഞെ​ടു​ത്ത് ഫോം ​സേ​വ് ചെ​യ്യു​ക. തു​ട​ര്‍​ന്ന് എ​സ്എം​എ​സ് ല​ഭി​ച്ച​തി​ന് ശേ​ഷം ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ല്‍ ക്ലി​ക്കു ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ങ്ങ​ള്‍​ക്ക് സ​ത്യ​വാ​ങ്മൂ​ലം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ം.
ഈ ​ഫോം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളും പൊ​ലീ​സും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ കാ​ണി​ക്കാം. സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​സാ​ര ആ​വ​ശ്യ​ങ്ങ​ളോ തെ​റ്റാ​യ വി​വ​ര​മോ ന​ല്‍​കി​യാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ട​ലാ​സി​ലോ ഓ​ൺ​ലൈ​ൻ ആയോ ഉ​ള്ള സ​ത്യ​വാ​ങ്മൂ​ല​മോ പാ​സ്സോ ഇ​ല്ലാ​തെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ളക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
ജി​ല്ല​യി​ലെ കോ​വി​ഡ് 19-പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഏ​കോ​പ​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ 'കോ​വി​ഡ് ജാ​ഗ്ര​ത' വെ​ബ് പോ​ര്‍​ട്ട​ല്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഈ ​പോ​ര്‍​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​വും.
ലി​ങ്ക് ക്ലി​ക്ക് ചെ​യ്താ​ല്‍ കോ​വി​ഡ് 19 ജാ​ഗ്ര​ത പ്രോ​ഗ്ര​സീ​വ് വെ​ബ് (മൊ​ബൈ​ലി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍) ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.