പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നങ്ങ​ള്‍​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി എം​പി 270.60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, March 26, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്- 19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ,കോ​ഴി​ക്കോ​ട് ,വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ , ഐ​സി​യു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് രാ​ഹു​ല്‍ ഗാ​ന്ധി എം​പി 270.60ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു .കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക്ക് , കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​റാം സാം​ബ​ശി​വ റാ​വു , വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള എ​ന്നി​വ​രു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. ജി​ല്ല​ക​ളി​ലെ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും , ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ , അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യും ക​ള​ക്ട​ര്‍​മാ​ര്‍ എം​പി യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി 50 തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ , ഇ​രു​പ​തി​നാ​യി​രം മാ​സ്‌​ക് , ആ​യി​രം ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ലാ ഭ​ര​ണ കൂ​ട​ങ്ങ​ള്‍​ക്ക് കൈ​മാ​റി.
ര​ണ്ടാം ഘ​ട്ട​മാ​യി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് , മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് , മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ , ഐ​സി​യു ക്ര​മീ​ക​ര​ണം എ​ന്നി​വ​യ്ക്കും കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഫ​ണ്ട് വ​ക​യി​രു​ത്തി .വെ​ന്‍റി​ലേ​റ്റ​ര്‍ , ഐ​സി​യു , അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 25 ല​ക്ഷം , മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 145.60 ല​ക്ഷം ,വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 100 ല​ക്ഷം എ​ന്നി​ങ്ങ​നെ ആ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് .
ഇ​തു​കൂ​ടാ​തെ രാ​ഹു​ല്‍​ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള രാ​ജ്സ​ഭാം​ഗം ഡോ. ​അ​മീ യാ​ജ്‌​നി​ക്ക് ത​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.