സൂ​ചി​പ്പാ​റ​യ്ക്കു സ​മീ​പം മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​യാ​ളു​ടേ​തെ​ന്നു സം​ശ​യം
Thursday, March 26, 2020 11:13 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​വ​യ​ൽ സൂ​ചി​പ്പാ​റ​യ്ക്കു സ​മീ​പം മൃ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി​യും ന​ട്ടെ​ല്ലി​ന്‍റെ ഭാ​ഗ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പാ​റ​ക്കൂ​ട്ട​ത്തി​ന​ക​ത്താ​ണ്. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​ലെ പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​യാ​ളു​ടേ​താ​ണ് മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും.
ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു മ​ണ്ണി​ൽ പു​ത​ഞ്ഞ പു​ത്തു​മ​ല​യി​ൽ​നി​ന്നു ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ർ മ​റി​യാ​ണ് ഏ​ല​വ​യ​ൽ സൂ​ചി​പ്പാ​റ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ വ​യ​നാ​ട് എ​എ​സ്പി​യും മേ​പ്പാ​ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​മാ​യ ശ്രീ​പ​ദം​സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
ഉ​രു​ൾ​പൊ​ട്ട​ലി​ൽ പു​ത്തു​മ​ല​യി​ൽ 17 പേ​ർ മ​രി​ച്ച​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. 18 ദി​വ​സം നീ​ണ്ട തെ​ര​ച്ച​ലി​ൽ 12 മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി. പു​ത്തു​മ​ല എ​സ്റ്റേ​റ്റ് കാ​ന്‍റീ​നി​ലെ സ​ഹാ​യി എ​ട​ക്ക​ണ്ട​ത്തി​ൽ ന​ബീ​സ(72), പു​ത്തു​മ​ല നാ​ച്ചി​വീ​ട്ടി​ൽ അ​വ​റാ​ൻ(68), ക​ണ്ണ​ൻ​കാ​ട​ൻ അ​ബൂ​ബ​ക്ക​ർ(62), മു​ത്താ​റ​ത്തൊ​ടി ഹം​സ(62), അ​ണ്ണ​യ്യ​ൻ(56) എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഓ​രോ ആ​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു സാം​പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു ഇ​ന്നു രാ​വി​ലെ 10നു ​മേ​പ്പാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​ത്തു​മ​ല​യി​ൽ 11-12 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ക​ല്ലും മ​ണ്ണും മ​ര​ക്ക​ഷ​ണ​ങ്ങ​ളും അ​ടി​ഞ്ഞ​ത്. സൂ​ചി​പ്പാ​റ, നി​ല​ന്പൂ​ർ അ​തി​ർ​ത്തി​വ​രെ വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.