സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി മേ​ഖ​ല മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. മാ​വേ​ലി സ്‌​റ്റോ​ര്‍, മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​ര്‍, പീ​പ്പി​ള്‍​സ് ബ​സാ​ര്‍, ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, അ​പ്നാ ബ​സാ​ര്‍ എ​ന്നി​വ രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് മ​ണി വ​രെ ഇ​ട​വേ​ള​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കും. സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ള്‍ രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി മു​ത​ല്‍ വൈ​കി​ട്ട് ആ​റ് മ​ണി വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും.
സ​പ്ലൈ​കോ​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് വി​വി​ധ ജി​ല്ല​ക​ളി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ച​താ​യി കോ​ഴി​ക്കോ​ട് മേ​ഖ​ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ കോ​ഴി​ക്കോ​ട് സ​പ്ലൈ​കോ ഡി​പ്പോ ജൂ​നി​യ​ര്‍ മാ​നേ​ജ​ര്‍ ര​ജ​നി കെ.​കെ. 9447990110, താ​മ​ര​ശേ​രി​യി​ല്‍ കൊ​ടു​വ​ള്ളി സ​പ്ലൈ​കോ ഡി​പ്പോ ജൂ​നി​യ​ര്‍ മാ​നേ​ജ​ര്‍ എ​സ്.​ല​ളി​താ​ഭാ​യ് 9447990111, കൊ​യി​ലാ​ണ്ടി​യി​ല്‍ സ​പ്ലൈ​കോ കൊ​യി​ലാ​ണ്ടി ഡി​പ്പോ മാ​നേ​ജ​ര്‍ ടി.​സി.​രാ​ജ​ന്‍ 9447975266,വ​ട​ക​ര​യി​ല്‍ സ​പ്ലൈ​കോ വ​ട​ക​ര ഡി​പ്പോ ജൂ​നി​യ​ര്‍ മാ​നേ​ജ​ര്‍ ജ​യ​ന്‍ എ​ന്‍ . 9447990114 എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്.