ലോ​ക്ക് ഡൗ​ണ്‍: പോ​ലീ​സി​ല്‍ ആ​ശ​ങ്ക
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ പോ​ലീ​സി​ല്‍ ആ​ശ​ങ്ക​യും പ​ട​രു​ന്നു. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​യെ​ങ്കി​ലും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് മി​ക്ക പോ​ലീ​സു​കാ​രും ജോ​ലി ചെ​യ്യു​ന്ന​ത്. വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​ണ് പോ​ലീ​സി​ന് ദു​രി​ത​മാ​യ​ത്.
നി​ര​ത്തി​ലി​റ​ങ്ങു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​വും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ദേ​ശീ​യ​പാ​ത​ക​ളി​ലും സം​സ്ഥാ​ന പാ​ത​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​രാ​വി​ലെ മു​ത​ല്‍ ത​ന്നെ പോ​ലീ​സു​കാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്നു​ണ്ട്. മാ​സ്‌​കും സാ​നി​റ്റൈ​സ​റും മാ​ത്ര​മാ​ണ് ഇ​വ​രു​ടെ "സു​ര​ക്ഷാ കി​റ്റ്'. വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് പോ​ലീ​സി​നു​ണ്ടാ​വു​ന്ന​ത്. കൂ​ടാ​തെ പ​ല​പ്പോ​ഴും സ​ത്യ​വാ​ങ്മൂ​ല​വും മ​രു​ന്ന് കു​റി​പ്പ​ടി​ക​ളു​മെ​ല്ലാം പോ​ലീ​സ് കൈ​യോ​ടെ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​പ്ര​കാ​രം വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന വ്യ​ക്തി​യ്ക്ക് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ രോ​ഗ​മു​ണ്ടെ​ങ്കി​ല്‍ അ​ത് പ​ട​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. വീ​ട്ടി​ല്‍ നി​ന്ന് മാ​സ്‌​ക് ധ​രി​ച്ചും ഹെ​ല്‍​മ​റ്റ് ധ​രി​ച്ചും ഇ​റ​ങ്ങു​ന്ന​വ​രി​ല്‍ പ​ല​രും ആ​രാ​ണെ​ന്ന് പോ​ലും തി​രി​ച്ച​റി​യാ​ന്‍ അ​യ​ല്‍​വാ​സി​ക​ള്‍​ക്കും സാ​ധി​ക്കു​ന്നി​ല്ല. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ലും തി​രി​ച്ച​റി​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളെ അ​ഭി​മൂ​ഖീ​ക​രി​ക്കേ​ണ്ട​താ​ണ് പോ​ലീ​സി​നു​ള്ളി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. കൂ​ടാ​തെ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്താ​ല്‍ അ​വ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കേ​ണ്ട ചു​മ​ത​ല പോ​ല​സീ​നാ​ണ്. അ​തും ഏ​റെ ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്.
അ​ണു​വി​മു​ക്ത​മാ​ക്ക​നോ മ​റ്റോ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ ഏ​തെ​ങ്കി​ലും ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​ല​രും കു​ടും​ബ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. അ​തും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് ഇ​ട​വ​രു​ത്തു​ന്നു​ണ്ട്.