വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം
Thursday, March 26, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​വ​ശ്യ വ​സ്തു​ക്ക​ള്‍​ക്കും സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്നവര്‌ സ​ത്യ​വാ​ങ്മൂ​ലം ക​രു​തേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നു​ള​ള ഫോം ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ പോ​ലീ​സു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം കാ​ണി​ക്കേ​ണ്ട​താ​ണ്. സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്തി​യു​ടെ പേ​ര്, വീ​ട് വി​ട്ടു പോ​കു​ന്ന​തി​ന്റെ ഉ​ദ്ദേ​ശ്യം, എ​വി​ടം മു​ത​ല്‍ എ​വി​ടം വ​രെ, വീ​ട് വി​ടു​ന്ന സ​മ​യം എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. പാ​സു​ക​ള്‍​ക്കാ​യു​ള്ള അ​പേ​ക്ഷ ഇ​എ​സ്എം​എ​സ് രൂ​പ​ത്തി​ല്‍ അ​യ​ക്കാം.
പോ​ലീ​സി​നെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പാ​സു​ക​ള്‍ ഒ​ണ്‍​ലൈ​ന്‍ ആ​യി ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്‍​ഐ​സി ഒ​രു​ക്കും.