ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ലം എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു
Thursday, March 26, 2020 11:11 PM IST
ത‌ാ​മ​ര​ശേ​രി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ സ്ഥ​ല​ത്തെ​ത്തി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. കൊ​ടു​വ​ള്ളി, കി​ഴ​ക്കോ​ത്ത്, ന​രി​ക്കു​നി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ വാ​ര്‍​ഡ് മെ​ംബര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ചു ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ഉ​ള്ള വാ​ട​ക ഒ​ഴി​വാ​ക്കി കൊ​ടു​ക്കാ​നും ധാ​ര​ണ​യാ​യി. കൊ​ടു​വ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ ച​ന്ദ്ര​മോ​ഹ​നും എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.