ക​ട്ടി​പ്പാ​റ​യി​ല്‍ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നങ്ങ​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​ത
Thursday, March 26, 2020 11:11 PM IST
താ​മ​ര​ശേ​രി:​കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​ആ​ര്‍​ടി (റാ​പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം) ​വി​പു​ലീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളെ കൂ​ടാ​തെ 20 വോ​ള​ണ്ടി​യ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​ന​മാ​യ​ത്.
​വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ രാ​ഷ്ട്രീ​യ-​സാം​സ്‌​കാ​രി​ക - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ്. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ഐ​ഡി കാ​ര്‍​ഡ് ന​ല്‍​കും.
സ​മ്പൂ​ര്‍​ണ്ണ​മാ​യി ലോ​ക്ക് ഡൗ​ണ്‍ ആ​ക്കു​ന്ന​തി​ന് ഇ​വ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കും. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും എ​ത്തി​ച്ച് ന​ല്‍​കു​ന്ന​തി​നും സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും ഇ​വ​രെ സ​ജ്ജ​മാ​ക്കും.
പ​ഞ്ചാ​യ​ത്തി​ല്‍ "കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം '​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. ഈ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.
യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ല്‍ 149 ആ​ളു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 85 ആ​ളു​ക​ള്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രും 64 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ് .