ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നു മു​ങ്ങി; പ്ര​വാ​സി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Wednesday, March 25, 2020 10:41 PM IST
കാ​ളി​കാ​വ്: ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നു മു​ങ്ങി​യ 28 കാ​ര​നാ​യ പ്ര​വാ​സി​യെ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റും. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​ങ്കോ​ട്ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ ഒ​ളി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു.
ഈ ​മാ​സം 22നാ​ണ് ഇ​യാ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നും ക​രി​പ്പൂ​രി​ൽ വ​ന്നി​റ​ങ്ങി​യ​ത്. നേ​രെ കോ​ഴി​ക്കോ​ട് കൊ​റോ​ണ ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​ശ്ചി​ത ദി​വ​സം നി​രീ​ക്ഷ​ണ സെ​ന്‍റ​റി​ൽ ക​ഴി​യ​ണ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ അ​വി​ടെ നി്ന്നു ​മു​ങ്ങു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ മു​ങ്ങി​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ പു​ല്ല​ങ്കോ​ട് ഒ​രു പ്ര​വാ​സി ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​നും പോ​ലീ​സി​നും വി​വ​രം ല​ഭി​ച്ചു.
ക​ഴി​ഞ്ഞ രാ​ത്രി ത​ന്നെ കാ​ളി​കാ​വ് എ​സ്ഐ സി.​കെ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സ് അ​ധി​കൃ​ത​രും ഇ​യാ​ളു​ടെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി. കോ​ഴി​ക്കോ​ട് കൊ​റോ​ണ സെ​ന്‍റ​റി​ലെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കു രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി. തു​ട​ർ​ന്ന് ഇ​യാ​ളെ നി​ല​ന്പൂ​രി​ലെ കെ​യ​ർ ഹോ​മി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഭാ​ര്യ​വീ​ട്ടു​കാ​രെ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ പ്ര​വാ​സി ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​താ​യി നാ​ട്ടി​ലാ​കെ വാ​ർ​ത്ത പ​ര​ന്ന​തോ​ടെ അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഏ​റെ ഉ​ത്ക​ണ്ഠ​യി​ലാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ​യി​ല്ലെ​ന്നും മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തെ​ന്നും ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം മു​നീ​ർ പ​റ​ഞ്ഞു.