വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വി​മാ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു
Wednesday, March 25, 2020 10:41 PM IST
കൊ​ണ്ടോ​ട്ടി: കോ​വി​ഡ്- 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സു​ക​ളും നി​ർ​ത്തി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വി​മാ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും നി​ർ​ത്തി​യ​ത്. വി​ദേ​ശ സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച നി​ർ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്ത് 160 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 96 ഇ​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ള​ള​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം 37 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​രു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 20 എ​ണ്ണ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലാ​ണ്. ഏ​ഴെ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വ​യി​ൽ ക​ണ്ണൂ​ർ, കൊ​ച്ചി എ​ന്നീ ര​ണ്ടു സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്.
വി​ദേ​ശ​സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന വി​മാ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ​വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് അ​ട​ക്കം ഇ​തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പ​തി​വ് യാ​ത്ര​യ്ക്ക് മു​ന്പു​ള​ള ശു​ചീ​ക​ര​ണ​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്ന​തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി അ​നു​മ​തി ല​ഭി​ക്കു​ന്ന പ​ക്ഷം സ​ർ​വീ​സി​നൊ​രു​ക്കാ​നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.
കോ​വി​ഡ് ബാ​ധി​ത​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ​തി​നാ​ലാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ യാ​ത്ര​ക്കാ​ർ വ​ന്നെ​ത്തി​യ ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന എ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് പു​റ​മെ കാ​ർ​ഗോ ക​യ​റ്റു​മ​തി​ക്കും വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
2019 ഏ​പ്രി​ൽ മു​ത​ൽ 2020 ജ​നു​വ​രി വ​രെ ഇ​ന്ത്യ​യി​ൽ വി​മാ​ന യാ​ത്ര ന​ട​ത്തി​യ​ത് 29.39 കോ​ടി യാ​ത്ര​ക്കാ​രാ​ണ്. ഇ​വ​രി​ൽ 23.54 ദ​ശ​ല​ക്ഷം പേ​രും ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​രാ​ണ്.