ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ്: ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 25, 2020 10:40 PM IST
കോ​ഴി​ക്കോ​ട്: വി​പ​ണി​യി​ലെ വി​ല​വ​ര്‍​ധ​ന​, ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് (സൗ​ത്ത്), നോ​ര്‍​ത്ത്, സി​റ്റി റേ​ഷ​നി​ംഗ് ഓ​ഫീ​സ​ര്‍​മാ​രും റേ​ഷ​നി​ംഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും അ​ട​ങ്ങു​ന്ന സം​ഘം​മ​ലാ​പ്പ​റ​മ്പ്, വെ​ള്ളി​മാ​ട്ക്കു​ന്ന്, മാ​ങ്കാ​വ്, കു​തി​ര​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ 14 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
വ്യാ​പാ​രി​ക​ള്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്ക​രു​തെ​ന്നും സാ​ധ​ന​ങ്ങ​ള്‍ പൂ​ഴ്ത്തി വ​യ്ക്ക​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.
കു​തി​ര​വ​ട്ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു പൊ​തു​വി​പ​ണ​ന സ്ഥാ​പ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി, പ​ല വ്യ​ഞ്ജ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​താ​യി സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.