ദു​ര​ന്ത​നി​വാ​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Friday, February 28, 2020 12:34 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ദു​ര​ന്ത​നി​വാ​ര​ണ സെ​മി​നാ​ർ പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ഭ​വി​ച്ച​തും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ ദു​ര​ന്ത​ങ്ങ​ളെ ക്കുറിച്ചും പ്ര​തി​വി​ധി​ക​ളെ സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.
ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ധി​ക്യം കു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും വ​ൻ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും ഗ​വ​ൺ​മെ​ന്‍റി​നും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്നും ന​ട​പി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ​മാ​രാ​യ ചി​ന്ന അ​ശോ​ക​ൻ, കെ.​എം. ബ​ഷീ​ർ, ടെ​സ്സി ഷി​ബു, മെം​മ്പ​ർ​മാ​രാ​യ കെ.​പി. ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, പി. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ​ൻ, പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സീ​നി​യ​ർ സൂ​പ്ര​ന്‍റ് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.