പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 28, 2020 12:33 AM IST
തി​രു​വ​മ്പാ​ടി: കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ ന​ട​ന്നു. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ക്കു​വാ​നും കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ല​ഘു ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബർ ബോ​സ് ജേ​ക്ക​ബ്, സീ​നി​യ​ർ ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി അ​ബ്ദു​ൽ റ​ഹി​മാ​ൻ, എ​ഇ​ഒ ജി.​കെ. ഷീ​ല, ബി​പി​ഒ ശി​വ​ദാ​സ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ട്ര​യി​ന​ർ പി. ​സു​ഭാ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​ന റ​ഷീ​ദ്, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. ശ​ശി, സ്കൂ​ൾ ലീ​ഡ​ർ ദി​യ ട്രീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് സ്കൂ​ൾ ഹാ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ മു​മ്പി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പ​ഠ​ന മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ഠ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷ് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ച്ചു.