പി. ​ശ​ങ്ക​ര​ന്‍റെ സം​ഭാ​വ​ന​ക​ള്‍ നി​സ്തു​ലം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, February 28, 2020 12:33 AM IST
പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ന്‍റെ പൊ​തു ജീ​വി​ത​ത്തി​ല്‍ നി​സ്തു​ല സം​ഭ​വാ​ന​ക​ള്‍ നൽകിയ വ്യ​ക്തി​ത്വ​മാ​ണ് അ​ഡ്വ. പി. ​ശ​ങ്ക​ര​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ പ്രസംഗിക്കുകയി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍​ഥി കാ​ലം മു​ത​ല്‍ ശ​ങ്ക​ര​നെ അ​ടു​ത്ത​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. സ്‌​നേ​ഹ​പൂ​ര്‍​ണ​മാ​യ പെ​രു​മാ​റ്റം​കൊ​ണ്ട് ആ​രു​ടെ​യും മ​ന​സ് കീ​ഴ​ട​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.
സ​ത്യ​സ​ന്ധ​മാ​യ സ​മീ​പ​ന​വും നി​ഷ്‌​ക​ള​ങ്ക​മാ​യ മ​ന​സും അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ടു​നി​ര്‍​ത്തി. മ​ന്ത്രി​യെ​ന്ന നി​ല​യി​ലും പാ​ര്‍​ല​മെ​ന്‍റേ​റി​യ​നാ​യും ശ​ങ്ക​ര​ന്‍റെ സം​ഭാ​വ​ന​ക​ള്‍ എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു:​ഖം വ​രു​മ്പോ​ള്‍ പൊ​ട്ടി​ക്ക​ര​യും സ​ന്തോ​ഷം വ​രു​മ്പോ​ള്‍ പൊ​ട്ടി​ച്ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന ശ​ങ്ക​ര​ന്‍ എ​ന്നും ത​നി​ക്ക് സ​ഹോ​ദ​ര തു​ല്യ​നാ​യി​രു​ന്നെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം ക​ല​യെ​യും സാ​ഹി​ത്യ​ത്തെ​യും ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ശ​ങ്ക​ര​നെ ഡോ. ​സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടി​ന് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു.
യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ഭ​ര​ണ​കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ക്യാന്പി​ലൂ​ടെ​യാ​ണ് അ​ഴീ​ക്കോ​ട് ശ​ങ്ക​ര​നു​മാ​യി അ​ടു​ക്കു​ന്ന​ത്.
സ​ഹോ​ദ​ര​തു​ല്യ​നാ​യ ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന താ​ന്‍ പ​ല​പ്പോ​ഴും ശ​ങ്ക​ര​നെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ വ​ച്ചു​പോ​ലും ശാ​സി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ന്നും അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ചി​ടി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം സൗ​ഹൃ​ദ​ത്തി​ന്‍റെ വ​ലി​യ ക​ണ്ണി ശ​ങ്ക​ര​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
മ​ന്ത്രി​യാ​യ​പ്പോ​ഴും എം​പി​യാ​യ​പ്പോ​ഴും പേ​രാ​മ്പ്ര​യെ​യും ഇ​വി​ട​ത്തെ നാ​ട്ടു​കാ​രെ​യും അ​ദ്ദേ​ഹം ഏ​റെ സ്‌​നേ​ഹി​ച്ചി​രു​ന്നു​വെ​ന്നും പ​ല​പ്പോ​ഴും ഇ​തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​പ്പം കു​ടും​ബ​ബ​ന്ധ​വും ശ​ക്ത​മാ​യി കൊ​ണ്ടു​പോ​കാ​ന്‍ ശ​ങ്ക​ര​ന് ക​ഴി​ഞ്ഞെ​ന്നും മു​ര​ളീ​ധ​ര​ന്‍ അ​നു​സ്മ​രി​ച്ചു.
റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ, യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ര്‍, ടി. ​സി​ദ്ദീ​ഖ്, എ.​കെ. പ​ത്മാ​നാ​ഭ​ന്‍, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, കി​ഴ​ക്ക​യി​ല്‍ ബാ​ല​ന്‍, കെ.​എം. റീ​ന, ഡോ. ​കെ. മൊ​യ്തു, എ.​കെ. ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, എ​സ്.​കെ. അ​സ്സൈ​നാ​ര്‍, ടി.​കെ. ഇ​ബ്രാ​ഹിം, എ​ന്‍. ഹ​രി​ദാ​സ്, പി.​സി. സ​ന്തോ​ഷ്, റ​സാ​ഖ് പാ​ലേ​രി, എ​ന്‍.​കെ. അ​ബ്ദു​ല്‍​അ​സീ​സ്, കെ.​കെ. മൂ​സ, പി.​എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ഒ.​പി. മു​ഹ​മ്മ​ദ്, എം.​സി. ച​ന്ദ്ര​ന്‍, ഇ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, രാ​ജ​ന്‍ മ​രു​തേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.