എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് ടെ​ക്നി​ക്ക​ല്‍ ഫെ​സ്റ്റ് ഇ​ന്ന് തു​ട​ങ്ങും
Friday, February 28, 2020 12:31 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് ടെ​ക്നി​ക്ക​ല്‍ ഫെ​സ്റ്റ് ആ​യ ‘ദി​ക്ഷ20’ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഗോ ​ഗ്രീ​ന്‍ കാ​മ്പ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​പാ​ടി.
കേ​ര​ള​ത്തി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ നി​ന്നും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ര്‍​ട്സ് കോ​ള​ജു​ക​ളി​ല്‍ നി​ന്നു​മു​ള്ള 3,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​യും ഉ​ത്പ്പ​ന്ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന എ​ക്സി​ബി​ഷ​ന്‍ , സെ​മി​നാ​റു​ക​ള്‍, ശി​ല്‍​പ​ശാ​ല​ക​ള്‍ , വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, റൈ​ഡേ​ഴ്സ് മീ​റ്റ​പ്പ്, ഡി​ജെ മ്യൂ​സി​ക്ക​ല്‍ നൈ​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​വും.