കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള കോ​ഴ്സു​ക​ൾ ല​ക്ഷ​ദ്വീ​പി​ൽ തു​ട​ങ്ങും
Friday, February 28, 2020 12:31 AM IST
തേ​ഞ്ഞി​പ്പ​ലം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ല​ക്ഷ​ദ്വീ​പും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും ത​മ്മി​ല്‍ 1976 മു​ത​ല്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് തു​ട​ര്‍​ന്ന് കൊ​ണ്ടു​പോ​കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ല്‍. ജോ​ഷി. ദ്വീ​പ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ദ്വീ​പ് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യും ല​ക്ഷ​ദ്വീ​പ് സെ​ല്ലും സം​ഘ​ടി​പ്പി​ച്ച മി​സ്റാ​ബ് -20 പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ദ്വീ​പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ക്കാ​ന്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ്വീ​പി​ല്‍ ആ​രം​ഭി​ച്ച പ​ല കോ​ഴ്സു​ക​ള്‍​ക്കും പ​ഠി​ക്കാ​ന്‍ കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പ്ര​ശ്ന​മാ​ണ്. കൂ​ടു​ത​ല്‍ തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ ഉ​ള്ള പ്രോ​ഗ്രാ​മു​ക​ള്‍ ദ്വീ​പി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡോ. ​ഷൗ​ക്ക​ത്ത​ലി, എ​ഫ്.​എം. നൗ​ഷാ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​സി. ബാ​ബു, പ്ര​ഫ. പി.​കെ. അ​രു​ണ, കെ.​എം. ഖ​ലീ​ല്‍, ബി​തു​ല്‍, ഇ.​കെ.​സാ​ഹി​ദ് ഇ​ബ്നു അ​ബ്ദു​ല്‍ അ​സീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​സ്റാ​ബ് -20 യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ​ദ്വീ​പും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​യ്ത് ഷാ​യി​ക്കോ​യ, ല​ക്ഷ​ദ്വീ​പി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ എം.​വി.​സ​ക്ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.