പു​റ​മേ​രി​യി​ലെ വീ​ട്ടി​ൽ നി​ന്നും മൊ​ബൈ​ൽ മോ​ഷ്ടി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 12:29 AM IST
നാ​ദാ​പു​രം: പു​റ​മേ​രി വെ​ള്ളൂ​ർ റോ​ഡി​ലെ മ​ഠ​ത്തി​ൽ ദാ​സ​ന്‍റെ വീ​ട്ടി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺമോ​ഷ്ടി​ച്ച കേ​സി​ൽ പ്രതി പാ​ല​ക്കാ​ട്ട് അ​റ​സ്റ്റി​ൽ. പു​റ​മേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഹ​രി​ദാ​സ​ൻ (25) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ദാ​സ​ന്‍റെ വീ​ട്ടി​ൽ തേ​പ്പ് പ​ണി​ക്കാ​യി പ്ര​തി എ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പ​ക​ൽ ര​ണ്ടി​ന് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും മൊ​ബൈ​ൽ മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു ക​ള​യു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​കാ​ർ ഹ​രി​ദാ​സ​നെ കാ​ണു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടു​ട​മ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​താ​യി നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
തു​ട​ർ​ന്ന് പോ​ലീ​സ് ഹ​രി​ദാ​സ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​യാ​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കു​ക​യും ആ​യി​രു​ന്നു. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രി​ക​ളെ ശ​ല്യം ചെ​യ്ത​തി​ന് ര​ണ്ട് കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് നാ​ദാ​പു​രം പോ​ലീ​സ് പ​റ​ഞ്ഞു.