കൃ​ഷി​യി​ട​ത്തി​ൽ അ​ജ്ഞാ​ത​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, February 24, 2020 10:02 PM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​യി​ട​ത്തി​ൽ അ​ജ്ഞാ​ത​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ള​ങ്ങാ​ലി അ​ടു​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് പ​ത്ത് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​തും ജീ​ർ​ണ്ണി​ച്ച​തു​മാ​യ പു​രു​ഷ ജ​ഡം മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ക​ണ്ട​ത്.

കൂ​രാ​ച്ചു​ണ്ട് എ​സ്ഐ പി.​ഡി. റോ​യി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.