ബ​ത്തേ​രി​യി​ല്‍ ചി​ത്ര​ക​ലാ ക്യാ​മ്പ് നാ​ളെ
Saturday, February 22, 2020 12:26 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി:​ ന​ഗ​ര​സ​ഭ​യു​ടെ​യും കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ചി​ത്ര​ക​ലാ ക്യാ​മ്പ് ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​മ്പ​തോ​ളം ചി​ത്ര​കാ​ര​ന്മാ​രു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം, ചി​ത്ര​ര​ച​ന, മു​തി​ര്‍​ന്ന ചി​ത്ര​കാ​ര​ന്മാ​രെ ആ​ദ​രി​ക്ക​ല്‍, സാം​സ്‌​കാ​രി​ക സ​ദ​സ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. രാ​വി​ലെ 10നു ​ചി​ത്ര​ക​ലാ​പ​രി​ഷ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​വ​റ​സ്റ്റ്‌​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. സ​ഹ​ദേ​വ​ന്‍, സാ​ഹി​ത്യ​കാ​ര​ന്‍ ഒ.​കെ. ജോ​ണി, ക​ന്ന​ട ചി​ത്ര​കാ​ര​ന്‍ ശി​വ ആ​ദി​മ​ണി, ജീ​വ​ന്‍​ജി, ത​മ്പി സാ​ബു ഗാ​യ​ത്രി, എ​രൂ​ര്‍ ബി​ജു, രാ​ജീ​വ് കോ​ട്ട​ക്ക​ല്‍, ഡോ.​സി​ജി​ന്‍, മ​നോ​ജ് കു​മാ​ര്‍ കോ​ട്ട​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. മു​തി​ര്‍​ന്ന ചി​ത്ര​കാ​ര​ന്മാ​രാ​യ എ. ​ഭാ​സ്‌​ക​ര​ന്‍, പി.​എ​ന്‍. കു​ട്ട​പ്പ​ന്‍, ഗോ​പി- സാ​ഗ​ര്‍ ആ​ര്‍​ട്‌​സ് , ജോ​ര്‍​ജ്- സ​രി​ത ആ​ര്‍​ട്‌​സ്, പൊ​ന്ന​പ്പ​ന്‍-​ശി​ല്‍​പി ആ​ര്‍​ട്‌​സ്, അ​ഹ​മ്മ​ദ് -ത​മ്പു​രാ​ട്ടി ആ​ര്‍​ട്‌​സ് എ​ന്നി​വ​രെ ആ​ദ​രി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ സ​ന​ല്‍​കു​മാ​ര്‍, ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ന്റ് എ​സ്. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ഷാ​ജി പാ​മ്പ​ള, ട്ര​ഷ​റ​ര്‍ ജ​യ​പ്ര​കാ​ശ് ആ​ര്‍​ട്ട്‌​റേ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​ശ്വ​നി ആ​യ​ര്‍​വേ​ദ ഫാ​ര്‍​മ​സി​യും ചീ​യ​മ്പം ഷെ​ഡ് സ്വ​രാ​ജ് ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി നാ​ളെ ചീ​യ​മ്പ​ത്തു ആ​യു​ര്‍​വേ​ദ ക്യാ​മ്പ് ന​ട​ത്തും. രാ​വി​ലെ 10നു ​ആ​രം​ഭി​ക്കും.