അ​മി​ത വാ​ട​ക പി​ൻ​വ​ലി​ക്ക​ണ​ം: യൂ​ത്ത് ലീ​ഗ്
Saturday, February 22, 2020 12:24 AM IST
പേ​രാ​മ്പ്ര : പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും വാ​ട​ക സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്ന് ആക്ഷേപം. ഓ​ഡി​റ്റോ​റി​യം ന​ട​ത്തി​പ്പി​ന് ലേ​ലം ചെ​യ്തു കൊ​ടു​ക്കു​ന്ന പ​ക്ഷം സ്വ​കാ​ര്യ വക്തികൾ ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വാ​ഹ​ത്തി​ന് ഹാ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു ദി​വ​സ​ത്തി​ന് എ​ഴു​പ​തി​നാ​യി​രം രൂ​പ​യോ​ളം ഈ​ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
40,000 രൂ​പ നി​ര​ക്കി​ൽ ഇ​പ്പോ​ൾ പേ​രാ​മ്പ്ര​യി​ൽ വി​വാ​ഹ ഹാ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ന് 70000 രൂ​പ​യും അ​തി​നു മു​ക​ളി​ലും ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം നി​ല​വി​ലു​ള്ള ഹാ​ളി​ന് വാ​ട​ക വ​ർ​ദ്ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​വും.
ഇ​ത് പേ​രാ​മ്പ്ര​യി​ലെ ഓ​ഡി​റ്റോ​റി​യം മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ്. സ്വ​ന്തം വീ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​ണ് കൂ​ടു​ത​ലും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കുന്ന​ത്. നി​കു​തി​പ്പ​ണം കൊ​ണ്ട് നി​ർ​മ്മി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രെ ദ്രോ​ഹി​ക്കാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു.
ഇ​ത് ക​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്ന് യൂ​ത്ത് ലീ​ഗ് മു​ന്ന​റി​യി​പ്പു​ന​ൽ​കി.​അ​മി​ത വാ​ട​ക നി​ശ്ച​യി​ച്ച​തു കൊ​ണ്ടു​ത​ന്നെ ലേ​ല തു​ക​യി​ലും വ​ൻ വ​ർ​ദ്ധ​ന​വ് വ​രു​ത്തേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. നി​ര​ത​ദ്ര​വ്യം ആ​യി ര​ണ്ടു ല​ക്ഷം രൂ​പ​യും നി​ക്ഷേ​പ​മാ​യി 25 ല​ക്ഷം രൂ​പ​യും ആ​ണ് ന​ൽ​കേ​ണ്ട​ത്. ലേ​ലം​വി​ളി ആ​രം​ഭി​ക്കു​ന്ന​ത് ത​ന്നെ ജി​എ​സ്ടി​യും പ്ര​ള​യ സെ​സ്സു​മ​ട​ക്കം ഏ​താ​ണ്ട് 72 ല​ക്ഷം രൂ​പ​യി​ലാ​ണ്. ഓ​ഡി​റ്റോ​റി​യം വാ​ട​ക സാ​ധാ​ര​ണ​ക്കാ​ര​നു താ​ങ്ങാ​വു​ന്ന രീ​തി​യി​ൽ പു​ന​ർ​നി​ർ​ണ​യം ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ​ആ​ർ.​കെ. മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.