കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ൽ തു​റ​ന്നു
Friday, February 21, 2020 2:14 AM IST
പേ​രാ​മ്പ്ര: ജ​ല​സേ​ച​ന​ത്തി​നാ​യി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.15 നു ​തു​റ​ന്നു. പേ​രാ​മ്പ്ര ഡി​വി​ഷ​ൻ എ​ക്സി. എ​ൻ​ജി​നി​യ​ർ എം.​കെ. മ​നോ​ജ് ലി​വ​ർ വ​ലി​ച്ച് ഡാ​മി​ലെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. അ​സി. എ​ക്സി. എ​ൻ​ജി​നിയ​ർ​മാ​രാ​യ യു.​കെ. ഗി​രീ​ഷ് കു​മാ​ർ, സി.​എ​ച്ച്. ഹ​ബി, സ​ഹ​ദേ​വ​ൻ ച​ട​യ​ൻ, പെ​രു​വ​ണ്ണാ​മൂ​ഴി എ​ഇ കെ. ​ഫൈ​സ​ൽ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി. ജ​ല​സേ​ച​ന പ​ദ്ധ​തി നി​ർ​മ്മാ​ണ​ത്തി​നി​ട​യി​ൽ ജീ​വ​ത്യാ​ഗം ചെ​യ്ത​വ​രെ അ​നു​സ്മ​രി​ച്ചു സ്മ​ര​ണ സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണു ക​നാ​ൽ തു​റ​ന്ന​ത്.

കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കോ​ഴി​ക്കോ​ട് താ​ലൂ​ക്കു പ്ര​ദേ​ശ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ൾ ജ​ല സ​മൃ​ദ്ധ​മാ​കും. കൃ​ഷി​ക്കു ജ​ല​സേ​ച​ന സൗ​ക​ര്യം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും സ​ജീ​വ​മാ​കും. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് ജ​ല​മെ​ത്തു​ന്ന ഇ​ട​തു​ക​ര ക​നാ​ലാ​ണു തു​റ​ക്കു​ക. ഇ​തി​നു ശേ​ഷം വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ക​നാ​ലി​ലേ​ക്കും വെ​ള്ളം വി​ടും. ഇ​ക്കു​റി ക​നാ​ൽ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണു ജ​ല​സേ​ച​ന വ​കു​പ്പ് ന​ട​ത്തി​യ​ത്. വ്യാ​പ​ക​മാ​യു​ണ്ടാ​യി​രു​ന്ന ചോ​ർ​ച്ച​ക്ക് മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണു ക​നാ​ൽ തു​റ​ന്ന​ത്.

ര​ണ്ടി​ട​ത്ത് തോ​ടി​ന്‍റെ ഭാ​ഗ​മാ​യ അ​ണ്ട​ർ ട​ണ​ൽ പൊ​ട്ടി​യ​ത് നേ​രെ​യാ​ക്കി. ക​നാ​ൽ തു​റ​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണു ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന​തി​നാ​ൽ 10 സെ​ന്‍റി​മീ​റ്റ​ർ അ​ള​വി​ൽ മാ​ത്ര​മാ​ണു ജ​ലം തു​റ​ന്നു വി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തോ​തി​ൽ ജ​ല​മൊ​ഴു​ക്കും. നി​ല​വി​ൽ ഡാം ​റി​സ​ർ​വോ​യ​റി​ൽ 39.40 മീ​റ്റ​ർ വെ​ള്ള​മു​ണ്ട്.