ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് ആ​ലു​വി​ള​യി​ല്‍ മാ​മ​ച്ച​ന്
Friday, February 21, 2020 2:13 AM IST
താ​മ​ര​ശേ​രി: അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ക്ഷീ​ര കൃ​ഷി​യി​ല്‍ വ്യാ​പൃ​ത​നാ​യ മാ​മ​ച്ച​നെ സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ മി​ക​ച്ച​ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡി​ന് ലഭിച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി കൊ​ടു​വ​ള്ളി ബ്ലോ​ക്കി​ന്‍റെ മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡും മാ​മ​ച്ച​നാ​ണ്. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ മാ​മ​ച്ച​ന്‍ കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റ് മാ​നേ​ജ​രാ​യി ജോ​ലി​നോ​ക്കു​ന്ന​തി​നാ​ല്‍ നൂ​റാം തോ​ട് പാ​ല​യ്ക്ക​ലാ​ണ് താ​മ​സം. ഇ​വി​ടെ​യാ​ണ് ക​ന്നു​കാ​ലി ഫാ​മും ന​ട​ത്തു​ന്ന​ത്. അ​ഞ്ച് പ​ശു​ക്ക​ളു​മാ​യാ​ണ് ക​ന്നു​കാ​ലി പ​രി​പാ​ല​നം തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ ഏ​റെ പ്ര​യാ​സ​ങ്ങ​ളും ക​ഷ്ട​ങ്ങ​ളും നേ​രി​ട്ടെ​ങ്കി​ലും ത​ള​ര്‍​ന്നി​ല്ല. പ​ശു​ക്ക​ളു​ടെ എ​ണ്ണം കൂ​ടി​വ​ന്നു.

45 വ​രെ പ​ശു​ക്ക​ളെ ഒ​രേ സ​മ​യം പ​രി​പാ​ലി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ എ​ച്ച് എ​ഫ്, ജേ​ഴ്‌​സി, ഗീ​ര്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട 35 പ​ശു​ക്ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. 250 മു​ത​ല്‍ 300 ലി​റ്റ​ര്‍ വ​രെ പാ​ലും നി​ത്യേ​ന അ​ള​ക്കു​ന്നു​ണ്ട്. പാ​ട്ട​ത്തി​നെ​ടു​ത്ത 2 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് സി​ഒ​ത്രി, സി​ഒ​ഫൈ​വ് എ​ന്നീ ഇ​ന​ത്തി​ല്‍​പ്പെ​ട്ട തീ​റ്റ​പ്പു​ല്ലും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. കാ​ലി​ത്തീ​റ്റ​ക്ക് വി​ല അ​ല്‍​പം കു​റ​ഞ്ഞ​തും പാ​ല്‍ വി​ല​യി​ല്‍ വ​ര്‍​ദ്ധ​ന​വു​ണ്ടാ​യ​തു​കൊ​ണ്ടും ഇ​പ്പോ​ള്‍ കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്നാ​ണ് മാ​മ​ച്ച​ന്‍ പ​റ​യു​ന്ന​ത്.

പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ന് സ്ഥി​ര​മാ​യി നാ​ലു ജോ​ലി​ക്കാ​രു​മു​ണ്ട്. പ​ത്ത് ദി​വ​സം കൂ​ടു​മ്പോ​ൾ പ​ശു​ക്ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വും ഗു​ണ നി​ല​വാ​ര​വും പ​രി​ശോ​ധി​ക്കും. പാ​ലി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യോ ഗു​ണ നി​ല​വാ​ര​ത്തി​ല്‍ മാ​റ്റം വ​രു​ക​യോ ചെ​യ്താ​ല്‍ ആ ​പ​ശു​വി​നെ മാ​റ്റി മ​റ്റൊ​ന്നി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് മാ​മ​ച്ച​ന്‍റെ കൃ​ഷി നി​ല​വാ​ര​മു​ള്ള​താ​ക്കു​ന്ന​ത്.

ക്ഷീ​ര കൃ​ഷി സം​ബ​ന്ധി​ച്ചു​ള്ള ക്ലാ​സു​ക​ള്‍ ഒ​ഴി​വാ​ക്കാ​തെ പ​ര​മാ​വ​ധി​പ​ങ്കെ​ടു​ക്കും. ക്ഷീ​ര കൃ​ഷി​യി​ല്‍ നൂ​ത​ന അ​റി​വു​ക​ളും വ​ലി​യ പ്ര​ചോ​ദ​ന​ങ്ങ​ളും ഇ​തു വ​ഴി ല​ഭി​ക്കു​ന്ന​താ​ണ് കൃ​ഷി​യെ മി​ക​വു​റ്റ​താ​ക്കു​ന്ന​തെ​ന്നാ​ണ് മാ​മ​ച്ച​ന്‍റെ പ​ക്ഷം. 25 മ​ത​ല്‍ 28 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന ക്ഷീ​ര സം​ഗ​മ​ത്തി​ല്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങും.