ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​രം സംഘടിപ്പിക്കും
Friday, February 21, 2020 2:13 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ല്‍​പി, യു​പി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ആ​ശ​യ വി​നി​മ​യ നൈ​പു​ണ്യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് 'ജീ​നി​യ​സ് ടോ​പ്പ് 2020' എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് പ്ര​സം​ഗ പ​രി​ശീ​ല​ന​വും മ​ത്സ​ര​വും സം​ഘ​ടി​പ്പി​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എ ​ലെ​വ​ല്‍(​ഒ​ന്ന് ര​ണ്ട് ക്ലാ​സു​ക​ള്‍), ബി ​ലെ​വ​ല്‍ (മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ള്‍), സി ​ലെ​വ​ല്‍ (അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ള്‍) എ​ന്നീ ത​ല​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം 23ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന​ര വ​രെ കാ​രാ​ടി ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഫൈ​ന​ല്‍ മ​ത്സ​ര​വും അ​തേ​വേ​ദി​യി​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ 10നും ​സ​മ്മാ​ന​ദാ​നം ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കും.സ്‌​കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും.

ഉ​പ​ജി​ല്ലാ​ത​ല വി​ജ​യി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 1001 രൂ​പ​യും, ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 501 രൂ​പ​യും, മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 251 രൂ​പ​യും ക്യാ​ഷ് പ്രൈ​സ് ആ​യി ന​ല്‍​കും. ഇ​തൊ​ടൊ​പ്പം ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ജോ​യ് സെ​ബാ​സ്റ്റി​യ​ന്‍, കെ.​പി. ശി​വ​ദാ​സ​ന്‍, തെ​രേ​സ ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.