കൂ​രാ​ച്ചു​ണ്ടി​ലെ ജ​ല​ക്ഷാ​മം: ത​ട​യ​ണ​ക​ൾ നന്നാക്കാൻ ന​ട​പ​ടി വേ​ണമെന്ന്
Friday, February 21, 2020 2:08 AM IST
കൂ​രാ​ച്ചു​ണ്ട്: വേ​ന​ൽ​ചൂ​ട് വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​ടു​ന്ന ജ​ല​ക്ഷാ​മം നേ​രി​ടാ​ൻ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള ത​ട​യ​ണ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

പ​ഞ്ചാ​യ​ത്തിൽ ഇ​രു​പ​തോ​ളം ത​ട​യ​ണ​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പ​കു​തി​ ത​ട​യ​ണ​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണു​ള്ള​ത്. ഈ ​ത​ട​യ​ണ​ പ​രി​പാ​ലി​ക്കു​ക​യും യഥാസമയം അ​ട​ച്ച് ജ​ലം കെ​ട്ടി​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ കു​ടി​വെ​ള്ളം അ​ട​ക്ക​മു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം. കൈ​ത​ക്കൊ​ല്ലി, ഓ​ഞ്ഞി​ൽ, കാ​ള​ങ്ങാ​ലി, അ​പ്പ​ക്ക​ൽ താ​ഴെ, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ത്ത് ത​ട​യ​ണ​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​യും പ​ല​ക​ക​ൾ ന​ശി​ച്ച​തും മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി പാ​ഴാ​യി കി​ട​ക്കു​ന്ന​ത്.

ത​ട​യ​ണ​ക​ൾ പ​രി​പാ​ലി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ൽ മാ​സ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത് പ​തി​വാ​ണ്. ഈ ​ഘ​ട്ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് വീ​ടു​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.