സി​ലി വ​ധ​ക്കേ​സ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യിലേക്ക് മാ​റ്റി
Friday, February 21, 2020 2:08 AM IST
താ​മ​ര​ശേ​രി: ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ സി​ലി വ​ധ​ക്കേ​സ് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ചു​മ​ത​ല താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്) യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ പ​രി​ധി​യി​ലേ​ക്ക് മാ​റ്റി.

കു​റ്റ​പ​ത്ര​വും സാ​ക്ഷി​മൊ​ഴി​ക​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളു​മെ​ല്ലാം മൂ​ന്നു ദി​വ​സ​ത്തി​ന​കം ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ​യു​മു​ള്‍​പ്പെ​ടെ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ല്ലാം ഇ​നി ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ കീ​ഴി​ലാ​ണ് വ​രു​ന്ന​ത്.