മ​ധ്യ​വ​യ​സ്‌​ക​ൻ റോ​ഡ​രി​കി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Thursday, February 20, 2020 10:33 PM IST
കോ​ഴി​ക്കോ​ട് : മ​ധ്യ​വ​യ​സ്‌​ക​നെ റോ​ഡ​രി​കി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​യി​റ്റി റോ​ഡി​ലേ​ക്കു​ള്ള റെ​യി​ല്‍​വേ ഒ​ന്നാം മേ​ല്‍​പാ​ല​ത്തി​ന്‍റെ ഗോ​വ​ണി​യു​ടെ കൈ​വ​രി​യി​ലാ​ണ് 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം പോ​ലീ​സ് അ​റി​യു​ന്ന​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വെ​ള്ള​മു​ണ്ടും ലൈ​ന്‍ ഷ​ര്‍​ട്ടു​മാ​ണ് ധ​രി​ച്ച​തെ​ന്ന് ടൗ​ണ്‍​പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.