‘ഇ​ന്‍​സ്പി​ര 2020' സം​ഘ​ടി​പ്പി​ച്ചു
Thursday, February 20, 2020 12:22 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പ​രി​വാ​ര്‍, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ല്‍​എ​ല്‍​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ 'ഇ​ന്‍​സ്പി​ര 2020' എ​ന്ന​പേ​രി​ല്‍ മേ​ഖ​ലാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​സാ​പ് ഷീ​സ്‌​കി​ല്‍ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ കേ​ക്ക് നി​ര്‍​മ്മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ 35 അ​മ്മ​മാ​ര്‍ ത​യ്യാ​റാ​ക്കി​യ കേ​ക്കു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം പ​രി​പാ​ടി​യെ വേ​റി​ട്ട​താ​ക്കി.
താ​മ​ര​ശേ​രി പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​വാ​ര്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മൂ​സ ന​രി​ക്കു​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യി​ലും അ​വ​രോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ സ​മീ​പ​ന​ത്തി​ലും കാ​ത​ലാ​യ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് മേ​ഖ​ലാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ക്ലാ​സെ​ടു​ത്ത ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സൗ​മ്യ സു​കു​മാ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ല്‍​എ​ല്‍​സി ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി. ​സി​ക്ക​ന്ത​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ജ​സ്നി പ​യ്യ​ന്നൂ​ര്‍, ഷീ​ന മാ​വൂ​ര്‍, സു​ലൈ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.