വൃ​ക്ക മാ​റ്റി​വയ്ക്ക​ലി​ന് യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു
Thursday, February 20, 2020 12:22 AM IST
പേ​രാ​മ്പ്ര: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വ് വൃ​ക്ക മാ​റ്റി​വയ്ക്ക​ലി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ന​ടു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലെ കു​റു​മ്പ​ട്ടേ​രി മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (38) യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യം തേ​ടു​ന്ന​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ വൃ​ക്ക​മാ​റ്റി​വെ​ക്ക​ല​ല്ലാ​തെ മ​റ്റൊ​രു പോം​വ​ഴി​യി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.
ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള ​ഓ​പ്പ​റേ​ഷ​നും ചി​കി​ത്സ​യ്ക്കും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം കൂ​ടി​യേ​തീ​രൂ. മൂ​ന്ന് കു​ട്ടി​ക​ളും ഭാ​ര്യ​യും ഉ​മ്മ​യും അ​ട​ങ്ങു​ന്ന നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​ണ് മു​ഹ​മ്മ​ദ് റാ​ഫി. റാ​ഫി​യു​ടെ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ര്‍ ചി​കി​ത്സാ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി. ന​ടു​വ​ണ്ണൂ​ര്‍ സൗ​ത്ത് എം​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
യ​ശോ​ദ തെ​ങ്ങി​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ച്ചു​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​മ്പ​ര്‍ കെ.​കെ. സൗ​ദ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യും, കൊ​ടോ​ളി ശ്രീ​ധ​ര​ന്‍ ക​ണ്‍​വീ​ന​റാ​യും, പു​തു​ക്കു​ടി ഉ​മ്മ​ര്‍​ഹാ​ജി ട്ര​ഷ​റ​റാ​യും ജ​ന​കീ​യ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി. ന​ടു​വ​ണ്ണൂ​ര്‍ ബ്രാ​ഞ്ച് വി​ജ​യാ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 212601012000460. ഐ​എ​ഫ്സ്‌​സി കോ​ഡ്: വി​ഐ​ജെ​ബി 0002126.