അ​ങ്ക​ണ​വാ​ടി​ നിർമാണ ഉ​ദ്ഘാ​ട​നം
Thursday, February 20, 2020 12:22 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ക്ക​ൽ ഉ​റു​മി​യി​ലെ അ​ന​ക്ക​യം അ​ങ്ക​ണ​വാ​ടി​യു​ടെ നിർമാണ ഉ​ദ്ഘാ​ട​നം ആ​റാം വാ​ർ​ഡ് മെം​ബർ റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പും തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 14.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ സ്ഥ​ലം മേ​ടി​ച്ച് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രു​ന്നു. ലി​സി സ​ണ്ണി, ടീ​ച്ച​ർ ര​ജി​ത മോ​ൾ, ര​ജ​നി പ​റ​പ്പി​ള്ളി, സ​ലാം ക​മ്പ​ള​ത്ത്, ത​ങ്ക​ച്ച​ൻ മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.