ജി​യോ​ക്ക് കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​ന് വാ​ട​ക കു​റ​ച്ചു ന​ൽ​കി​യ സം​ഭ​വം: ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ പ്ര​തി​ഷേ​ധ​ം
Thursday, February 20, 2020 12:22 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ജി​യോ ക​മ്പ​നി​ക്ക് കാലുക​ൾ സ്ഥാ​പി​ച്ച് കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​ന് വാ​ട​ക​യി​ന​ത്തി​ൽ ര​ണ്ട് കോ​ടി​യോ​ളം കു​റ​ച്ച് ന​ൽ​കി​യ​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ പ്ര​തി​ഷേ​ധ​ക്കൊ​ടു​ങ്കാ​റ്റാ​യി. 6166 കാലുകൾ​ക്ക് മാ​സം 5473.44 രൂ​പ പ്ര​കാ​രം ഏ​ഴ് കൊ​ല്ല​ത്തേ​ട്ട് 3.37 കോ​ടി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള മു​ൻ തീ​രു​മാ​ന​ത്തി​ൽ ക​മ്പ​നി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത് 1.47 കോ​ടി​യാ​യി കു​റ​ച്ചു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ പി.​എം.​നി​യാ​സ് ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​ത്. ഇ​ത് പ്ര​കാ​രം ന​ഗ​ര​സ​ഭ​യ്ക്ക് 1.91 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി​. നേ​ര​ത്തേ​യു​ള്ള​തി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി പോ​ളു​ക​ൾ വി​വി​ധ രീ​തി​ക​ളി​ലു​ള്ള​വ​യാ​യ​തി​നാ​ലാ​ണ് കു​റ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ന്ന സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സി​ന്‍റെ മ​റു​പ​ടി​യെ എ​തി​ർ​ത്ത് സം​സാ​രി​ച്ച പി.​എം. നി​യാ​സ് മേ​യ​ർ ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം അ​ഴി​മ​തി​ക്കാ​രെ​ന്ന് പ​റ​ഞ്ഞ​താ​യി ആ​രോ​പി​ച്ച് ഭ​ര​ണ​പ​ക്ഷം പ്ര​തി​ഷ​ധി​ച്ചു.
സ​ഭ നി​ർ​ത്തി​വ​ച്ച് പ്ര​തി​പ​ക്ഷ​വു​മാ​യി അ​ര​മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി വൈ​കു​ന്നേ​രം 6.15 ഓ​ടെ വീ​ണ്ടും യോ​ഗം തു​ട​ങ്ങി​യ​പ്പോ​ഴും നി​യാ​സ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് പ​റ​യാ​ത്ത​ത് ഇ​ട​ത് അം​ഗ​ങ്ങ​ളു​ടെ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. നി​യാ​സി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. സി​പി​എം കൗ​ൺ​സി​ൽ പാ​ർ​ട്ടി നേ​താ​വ് കെ.​വി. ബാ​ബു​രാ​ജ് ത​ന്ത്ര​പൂ​ർ​വം ഇ​ട​പെ​ട്ട് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പിച്ചു. പ്ര​തി​ഷേധാ​ർ​ഹ​മെ​ങ്കി​ലും നി​യാ​സി​നെ​പോ​ലു​ള്ള​യാ​ളി​ൽ നി​ന്ന് ഇ​ത്ര​യേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞാ​ണ് ബാ​ബു​രാ​ജ് പ്ര​സംഗം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും എ​തി​ർ​പ്പോ​ടെ ജി​യോ ക​മ്പ​നി​ക്ക് ഇ​ള​വ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള അ​ജ​ണ്ട വോ​ട്ടി​നി​ട്ട് പാ​സാ​ക്കു​ക​യാ​യി​രു​ന്നു.

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ്
പി​ൻ​വ​ലി​ക്ക​ണം:
പ്ര​മേ​യ​ം പാസാക്കി
ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തി പാ​ച​ക​വാ​ത​ക​വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം കൗ​ൺ​സി​ല​ർ എം.​എം.​പ​ത്മാ​വ​തി അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്തര​പ്ര​മേ​യം ഏ​ഴ് ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് പാ​സാ​ക്കി​യ​ത്. യു​ഡി​എ​ഫും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു. ഒ​റ്റ​യ‌​ടി​ക്ക് 146 രൂ​പ വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നു തു​ല്ല്യ​മാ​ണെ​ന്ന് എം.​എം.​പ​ത്മാ​വ​തി ആ​രോ​പി​ച്ചു.​വി​ല​ക്ക​യ​റ്റം​മൂ​ലം ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​ത് കു​ടും​ബി​നി​ക​ളാ​ണ്. ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കു മാ​ത്ര​മാ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ എം.​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ.​വി.​ബാ​ബു​രാ​ജ്, പി.​കി​ഷ​ൻ​ച​ന്ദ്, യു​ഡി​എ​ഫി​ലെ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ സി.​അ​ബ്ദു​റ​ഹ്മാ​ൻ, സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷ​മീ​ൽ എ​ന്നി​വ​രും എ​തി​ർ​ത്ത് ബി​ജെ​പി കൗ​ൺ​സി​ൽ പാ​ർ​ട്ടി നേ​താ​വ് ന​ന്പി​ടി നാ​രാ​യ​ണ​ൻ, പ്ര​ശാ​ന്ത്കു​മാ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. ബി​ജെ​പി എ​തി​ർ​ത്ത​തോ​ടെ വോ​ട്ടി​നി​ട്ട് ഏ​ഴി​നെ​തി​രെ 64 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

അ​മി​ത​വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ളെ
നി​യ​ന്ത്രി​ക്ക​ണം
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല വാ​ങ്ങു​ക​യും തൂ​ക്ക​ത്തി​ൽ കു​റ​വു വ​രു​ത്തു​ക​യും ചെ​യ്യു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ആ​വ​ശ്യം. സി​പി​എം കൗ​ൺ​സി​ല​ർ ടി.​സി.​ബി​ജു​രാ​ജാ​ണ് വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്. ചി​ല ഹോ​ട്ട​ലു​ക​ളി​ൽ വി​ല​നി​ല​വാ​രം പോ​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജു​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി. കു​പ്പി​വെ​ള്ള​ത്തി​ന് എം​ആ​ർ​പി​യേ​ക്കാ​ൾ അ​ധി​കം വി​ല ഈ​ടാ​ക്കു​ന്ന​താ​യി സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷ​മീ​ൽ പ​രാ​തി​പ്പെ​ട്ടു. ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഹോ​ട്ട​ലു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി.​അ​ബ്ദു​റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും നി​ല​വി​ൽ സി​വി​ൽ സ​പ്ളൈ​സ് വ​കു​പ്പി​ന് ഇ​ട​പെ​ടാ​വു​ന്ന​താ​ണെ​ന്നും സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ് മ​റു​പ​ടി ന​ൽ​കി. പ്ര​ശ്നം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി പ​രി​ഹാ​രം കാ​ണു​മെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി.

പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റും
ന​വീ​ക​രി​ക്കു​ം
പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സ്ഥ​ലം സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​വീ​ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. ന​ട​ക്കാ​വ്, സ്‌േറ്റ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ സ​ത്രം കോ​ള​നി എ​ന്നി​വ​യും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച അ​ജ​ണ്ട കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം തീ​ർ​ത്തു. പ​ദ്ധ​തി നേ​രി​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ലെ പി. ​ഉ​ഷാ​ദേ​വി​യാ​ണ് ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വേ​ണ​മോ​യെ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും എ​ന്ത് പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കാ​ൻ പ​റ്റു​ക​യെ​ന്ന് പ​ഠി​ക്കു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നു മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​കു​തി വ​ര്‍​ധ​ന​യി​ല്‍
അ​ശാ​സ്ത്രി​യ​തയെന്ന്
കാ​ല്‍ നൂ​റ്റാ​ണ്ടി​നി​ടെ ന​ര​സ​ഭ​യു​ടെ നി​കു​തി വ​ര്‍​ധ​ന​യി​ല്‍ അ​ശാ​സ്ത്രി​യ​ത ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. പി​ഴ​യി​ല്ലാ​തെ കെ​ട്ടി​ട​നി​കു​തി​യൊ​തു​ക്കാ​ന്‍ മാ​ര്‍​ച്ച് 31 വ​രേ സ​മ​യം ന​ല്‍​കി​യി​രി​ക്കു​ന്നു​വെ​ന്ന മേ​യ​റു​ടെ അ​റി​യി​പ്പി​നു​ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തെ മു​തി​ര്‍​ന്ന കൗ​ണ്‍​സി​ല​റാ​യ കു​ഞ്ഞാ​മു​ട്ടി വി​ഷ​യം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. 25 ശ​ത​മാ​നം വ​ര്‍​ധ​ന​യെ​ന്നൊ​ക്കെ പ​റ​ഞ്ഞെ​ങ്കി​ലും പ​ല​ര്‍​ക്കും നൂ​റു ശ​ത​മാ​ന​ത്തി​ലു​മ​പ്പു​റം വ​ര്‍​ധ​ന​യാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നൂ​റു രൂ​പ ഇ​തു​വ​രേ അ​ട​ച്ച​വ​ര്‍ ആ​യി​ര​ത്തി​ലേ​റെ രൂ​പ അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഒ​രു​ക്കി​യ ഹെ​ല്‍​പ്പിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ പ​രാ​തി​ക്കാ​രു​ടെ ബ​ഹ​ള​മാ​ണ്. നി​കു​തി ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സോ​ഫ്റ്റ് വെ​യ​റി​ല്‍ അ​പാ​ക​ത​ക​ള്‍ ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ട്.
പ്ര​തി​പ​ക്ഷ​ത്തെ പി.​എം നി​യാ​സ്, സി. ​അ​ബ്ദു​റ​ഹി​മാ​ന്‍, വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍, മു​ഹ​മ്മ​ദ് ഷ​മീ​ല്‍, ബീ​രാ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ ഉ​ന്ന​യി​ച്ചു. ചി​ല അ​പാ​ക​ത​ക​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് തി​രു​ത്തി​ക്കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.