സി​എം​എ മാ​നേ​ജ്മെ​ന്‍റ് ക​ൺ​വൻ​ഷ​ൻ
Monday, February 17, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട്് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​​ഷന്‍റെ (സി​എം​എ) വാ​ർ​ഷി​ക മാ​നേ​ജ്മെ​ന്‍റ് ക​ൺ​വ​ൻ​ഷ​ൻ 22, 23 തീ​യ​തി​ക​ളി​ൽ ഹോ​ട്ട​ൽ താ​ജ്ഗേ​റ്റ് വേ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 22ന് ​വൈ​കി​ട്ട് ആ​റി​ന് ടാ​റ്റ സ​ൺ​സ് മു​ൻ​ഡ​യ​റ​ക്ട​റും ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ മു​ൻ വെെസ് ചെ​യ​ർ​മാ​നു​മാ​യ ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ദ്ര​പ്ര​സ്ഥ ഗ്യാ​സ് ലി​മി​റ്റ​ഡ് മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ഇ.​എ​സ്. രം​ഗ​നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യാ​വും.
ച​ട​ങ്ങി​ൽ ആ​ർ. ഗോ​പാ​ല​കൃ​ഷ്ണന്‍റെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഐ​ഐ​എം ഡ​യ​റ​ക്ട​ർ ഡോ. ​ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി നി​ർ​വ​ഹി​ക്കും.
സി​എം​എ​യു​ടെ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ​ക്കും സി.​കെ. പ്ര​ഹ്ലാ​ദ് ഫോ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പി.​കെ. ഗ്രൂ​പ്പ് ഒാ​ഫ് ക​മ്പ​നീ​സ് മേ​ധാ​വി പി.​കെ. അ​ഹ​മ്മ​ദി​നും യ​ംഗ് മാ​നേ​ജ​ർ അ​വാ​ർ​ഡ് ഫോ​ട്ടോ​ടെ​ക് സാ​ര​ഥി ന​മി​ത​പ്രേ​മി​നും യ​ംഗ് എ​ന്‍റ​ർ​പ്ര​ണ​ർ അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട​ൻ​സ് സ​ഹ സ്ഥാ​പ​ക​ൻ ഫൈ​ജാ​സ് മ​ണ​ലൊ​ടി​ക്കും വി​നി​ത സം​ര​ഭ​ക അ​വാ​ർ​ഡ് സൈ​ബ​ർ ടെ​ക്നോ​ള​ജീ​സ് സ​ഹ സ്ഥാ​പ​ക എ. ​അ​ഞ്ജു​വി​നും സ​മാ​നി​ക്കും.
23ന് ​രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കു​ന്ന വി​വി​ധ ടെ​ക്നി​ക്ക​ൽ സെ​ഷ​നു​ക​ളി​ൽ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി കു​ര്യാ​ക്കോ​സ്, കെ. ​അ​ജ​യ​ൻ, അ​നി​ൽ ബാ​ല​ർ, ആ​സി​ഫ് തെ​യ്യ​മ്പാ​ട്ടി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.