ഒ​ലി​പ്പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ചു
Monday, February 17, 2020 12:48 AM IST
ക​രു​വാ​ര​കു​ണ്ട്: ചേ​റൂ​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ൽ ഒ​ലി​പ്പു​ഴ​യ്ക്ക് കു​റു​കെ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചു.​ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ന്ന ത​ട​യ​ണ നി​ർ​മാ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ചി​റ​യ്ക്ക​ലി​ൽ ഒ​ലി​പ്പു​ഴ​യ്ക്ക് കു​റു​കെ ത​ട​യ​ണ നി​ർ​മി​ച്ച​ത്.​
വേ​ന​ൽ ക​ടു​ക്കും മു​ന്പേ ക​രു​വാ​ര​കു​ണ്ടി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട​യ​ണ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന താ​ത്കാ​ലി​ത ത​ട​യ​ണ കൊ​ണ്ടു പ്ര​യോ​ജ​ന​മി​ല്ല​ന്നും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. 2500 കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ര​ണ്ടു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു ജ​ലം സം​ഭ​രി​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​ക്കാ​യേ​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സ്ഥി​രം സ​മി​തി അ​ധൃ​ക്ഷ​ൻ വി.​ഷെ​ബീ​റ​ലി, അം​ഗ​ങ്ങ​ളാ​യ വി.​ആ​ബി​ദ​ലി, ഐ.​ടി. സാ​ജി​ത, എ​ൻ.​കെ.​ഫാ​ത്തി​മ​ത്ത് സു​ഹ​റ, തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​രാ​യ ആ​മു​സ്, നി​സാ​ർ പ​റ​ന്പ​ത്ത്, യു​വ​ത ക്ല​ബ്് ഭാ​ര​വാ​ഹി കു​ഞ്ഞു​ട്ടി ചി​റ​യ്ക്ക​ൽ, ഷ​റ​ഫു​ദീ​ൻ പു​ൽ​വെ​ട്ട തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.