വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, January 29, 2020 11:26 PM IST
കൊ​യി​ലാ​ണ്ടി: വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​ബാ​ലു​ശേ​രി തു​രി​ത്യാ​ട് പ​ഴ​ങ്ങാ​ട​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ​യും, ഇ​ന്ദി​ര​യു​ടെ​യും മ​ക​ൻ നി​ധി​ൻ (29) ആ​ണ് മ​രി​ച്ച​ത് .ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12 -ന് ​സി​വി​ൽ സ്റ്റേ​ഷ​ന് വ​ട​ക്ക് വ​ശം വ​ച്ചാ​യി​രു അ​പ​ക​ടം: നി​ധി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റാ​ണ് ഇ​ടി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സ​ഹോ​ദ​ര​ൻ: നി​ഷാ​ൽ 'കൊ​യി​ലാ​ണ്ടി വി​യ്യൂ​രി​ലെ അ​മ്മ​യു​ടെ അ​നു​ജ​ത്തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. കൊ​ല്ല​ത്ത് ഒ​രു വി​വാ​ഹ വീ​ട്ടി​ൽ പോ​യി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.