ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
Tuesday, January 28, 2020 12:16 AM IST
കോ​ഴി​ക്കോ​ട്: ഐ​എ​ന്‍​ടി​യു​സി ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്വ​ല റാ​ലി​യോ​ടെ​യും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യും സ​മാ​പ​നം. സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പൊ​തു​സ​മ്മേ​ള​ന​വേ​ദി​യാ​യ മു​ത​ല​ക്കു​ള​ത്ത് സ​മാ​പി​ച്ചു. പൊ​തു​സ​മ്മേ​ള​നം എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ ത​ഴ​ഞ്ഞ് കോ​ര്‍​പ​റേ​റു​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് എം.​കെ രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സ​മ്പ​ദ് വ്യ​വ​സ്ഥ ത​ക​ര്‍​ത്ത മോ​ഡി സ​ര്‍​ക്കാ​ര്‍ സ​ക​ല​രം​ഗ​ങ്ങളിലും പ​രാ​ജ​യ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച ച​ര്‍​ച്ച ചെ​യ്യാ​തി​രി​ക്കാ​നാ​ണ് സി​എ​എ കൊ​ണ്ടു​വ​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​റും തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി​ക്ക് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്ന പ്ര​സി​ഡ​ന്‍റ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ഈ ​പ്ര​സ്ഥാ​ന​ത്തെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും എം.​കെ. രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ​ര​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.