ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം:മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ
Tuesday, January 28, 2020 12:16 AM IST
കോ​ഴി​ക്കോ​ട്: മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക എ​ന്ന​ത് തദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​തി​ന് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ.
അ​രി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി താ​ക്കോ​ൽ ദാ​ന​വും ഭ​ര​ണ​സ​മി​തി നാ​ലാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വും ഇ​ല്ലാ​തി​രി​ക്കാ​ൻ, പ​രി​സ്ഥി​തി പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ആ​ധു​നി​ക സം​വി​ധാ​ന​വും ഉ​ണ്ടാ​വും. മാ​ലി​ന്യ പ്ലാ​ന്‍റുക​ൾ സ്‌​ഥാ​പി​ച്ചി​ല്ലെ​ങ്കി​ലാ​ണ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ലൈ​ഫ് പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​യ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്കും വീ​ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ശു​ദ്ധ​വാ​യു​വും ജ​ല​സ്രോ​ത​സും ഉ​റ​പ്പു​വ​രു​ത്താ​ൻ 34 കോ​ടി വൃ​ക്ഷ​ത്തൈ​ക​ള്‍ ഈ ​വ​ർ​ഷം വ​ച്ചു പി​ടി​പ്പി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പ​ദ്ധ​തി രൂ​പീ​ക​രി​ക്കും. രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നി​ട​വും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഐഎ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ അ​രി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ. ​ഷാ​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.85 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.