കാ​ട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്
Tuesday, January 28, 2020 12:16 AM IST
നാ​ദാ​പു​രം:​വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് വീ​ണ്ടും കാ​ട്ട് പ​ന്നി​യു​ടെ ആ​ക്ര​മണത്തിൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്.​മ​ല​യ​ങ്ങാ​ട് മു​ട്ട​ത്ത്കു​ന്നേ​ല്‍ സ​നീ​ഷ് എ​ബ്രാ​ഹാ(36)​മിനാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നലെ രാ​വി​ലെ ആ​റ് മ​ണി​യോ​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ന​ന​യ്ക്കാ​ന്‍ ഇ​റ​ങ്ങി​യ സ​നീ​ഷി​നെ പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
​ക​ഴു​ത്തി​നും,ചെ​വി​ക്ക് പി​ന്നി​ലും ,വ​ല​ത് കൈ​ക്കും,കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.​പ​ന്നി​യു​ടെ അ​ക്ര​മ​ത്തി​നി​ടെ സ​നീ​ഷ് അ​ല​റി വി​ളി​ച്ച​തോ​ടെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​സ​നീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പ​ന്നി​യു​ടെ തേ​റ്റ​പ്പ​ല്ല് കൊ​ണ്ട് ക​ഴു​ത്തി​ല്‍ ആ​ഴ​മേ​റി​യ മു​റി​വ് ഞ​ര​മ്പു​ക​ളെ ത​ക​രാ​റി​ലാ​ക്കി​യി​ട്ടു​ണ്ട്.​ഒ​രു മാ​സം മു​മ്പ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ കാ​ട്ടു​പ​ന്നി അ​ക്ര​മി​ച്ചി​രു​ന്നു.
ഇവർക്ക് ഗ​രു​ത​ര​മാ​യി​ പരിക്കേറ്റിരു​ന്നു.​വേ​ന​ല്‍​കാ​ല​മാ​കു​ന്ന​തോ​ടെ വ​ന്യ ജീ​വി​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.​എ​ന്നാ​ല്‍ വ​നം വ​കു​പ്പ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.