കൊ​റോ​ണ : വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Tuesday, January 28, 2020 12:16 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് രോ​ഗ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ടു ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ​വ​ർ പേ​രും ഫോ​ൺ ന​മ്പ​റും മേ​ൽ​വി​ലാ​സ​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ ഐ​ഡി എ​സ് പി ​ന​മ്പ​റി​ലോ സ​ർ​വീലിയ​ൻ​സ് ഓ​ഫീ​സ​റു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജ​യ​ശ്രീ അ​റി​യി​ച്ചു. പ​നി, ജ​ല​ദോ​ഷം, ശ്വാ​സ​ത​ട​സം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​വു​മാ​യി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​ർ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​തി​ൽ നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന വി​വ​രം ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ക്ക​ണം.​
വി​വ​രം ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ ജി​ല്ലാമെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​കം ത​യാറാ​ക്കി​യി​ട്ടു​ള്ള ആം​ബു​ല​ൻ​സി​ൽ മാ​ത്ര​മേ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​വൂ. ആം​ബു​ല​ൻ​സി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: ഐ​ഡി എ​സ്പി:0495 2371471, 2376063. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ: 9947068248 .