സൗ​ജ​ന്യ പ​രി​ശീ​ല​നം
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ​റ​യി​ലെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ മൈ​നോ​റി​റ്റി യൂ​ത്തി​ല്‍ മ​ത്സ​ര പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന കോ​ഴ്‌​സ് ന​ട​ത്തു​ന്നു. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം മി​നി​മം യോ​ഗ്യ​ത​യാ​യ പി​എ​സ് സി, ​എ​സ്എ​സ് സി, ​സി​ജി​എ​ല്‍ മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഫെ​ബ്രു​വ​രി 15 ന് ​വൈ​കി​ട്ട് അ​ഞ്ചിന​കം എ​സ്എ​സ്എ​ല്‍​സി/​ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ളും, ര​ണ്ട് പാ​സ്പ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളു​മാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം.
ന്യൂ​ന​പ​ക്ഷ ഇ​ത​ര വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്ക് 20 ശ​ത​മാ​നം സീ​റ്റു​ക​ള്‍ മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 23 ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ്രാ​യം, ബിപിഎ​ല്‍, വി​വാ​ഹ മോ​ചി​ത, വി​ധ​വ എ​ന്നി​വ​ര്‍​ക്ക് വെ​യി​റ്റേ​ജ് ന​ല്‍​കും. ഫോ​ണ്‍ : 0495-2724610.