അ​ഞ്ച്, ആ​റ് ക്ലാ​സ്സു​ക​ളി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്: പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ 2020-21 വ​ര്‍​ഷം അ​ഞ്ച്, ആ​റ് ക്ലാ​സുക​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നാ​ല്, അ​ഞ്ച് ക്ലാ​സുക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥിക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം 1,00,000 രൂ​പ​യി​ല്‍ അ​ധി​ക​രി​ക്ക​രു​ത്. പ്രാ​ക്ത​ന ഗോ​ത്ര വ​ര്‍​ഗക്കാ​ര്‍​ക്ക് വാ​ര്‍​ഷി​ക വ​രു​മാ​ന പ​രി​ധി​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഇ​ല്ല.
പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം ന​ല്‍​കു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​നാ​വ്, വ​യ​നാ​ട് ജി​ല്ല​യി​ലെ പൂ​ക്കോ​ട് എ​ന്നി മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷല്‍ സ്‌​കൂളു​ക​ളി​ല്‍ ആ​റാം സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ലേ​ക്കും മ​റ്റ് എം​ആ​ര്‍​എ​സ് ക​ളി​ല്‍ അ​ഞ്ചാം ക്ലാ​സിലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്. ജാ​തി, വാ​ര്‍​ഷി​ക കു​ടും​ബ വ​രു​മാ​നം, പ​ഠി​ക്കു​ന്ന ക്ലാ​സ് എ​ന്നി​വ കാ​ണി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ലോ താ​മ​ര​ശ്ശേ​രി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സി​ലോ, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സി​ലോ ഫെ​ബ്രു​വ​രി 15 വൈ​കിട്ട് അ​ഞ്ച് വ​രെ അപേക്ഷ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​ര്‍​ച്ച് ഏ​ഴി​ന് രാ​വി​ലെ 10 മ​ണി മു​ത​ല്‍ 12 മ​ണി വ​രെ നി​ശ്ചി​ത കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തും. ഫോ​ണ്‍ : ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍, കോ​ട​ഞ്ചേ​രി - 9496070370, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍, പേ​രാ​മ്പ്ര - 9947530309, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട്- 0495 2376364.