രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പി​നു ഭ​ര​ണ​ഘ​ട​ന​ സം​ര​ക്ഷി​ക്ക​ണം: മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്:​ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു വയ്ക്കു​ന്ന മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ .

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭ​ര​ണ​ഘ​ട​ന​യ്ക്ക് ഉ​പ​രി​യാ​യി ഒ​ന്നി​നും സ്ഥാ​നം ന​ൽ​കാ​ൻ ന​മു​ക്കാ​വി​ല്ല. സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ നീ​തി​യും ചി​ന്ത, ആ​ശ​യാ​വി​ഷ്കാ​രം, വി​ശ്വാ​സം, ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. സ​മ​ത്വ​മാ​ണ് അ​തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വം. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ​ര​മാ​ധി​കാ​രം ജ​ന​ങ്ങ​ളി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ട്ടി​ൽ നി​ന്നു കൊ​ണ്ട് സംരക്ഷിക്കേണ്ട പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​ണ് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ.​ ഭ​ര​ണ​ഘ​ട​ന എ​ത്ര​മാ​ത്രം മി​ക​ച്ച​താ​ണെ​ങ്കി​ലും കൈ​കാ​ര്യം ചെ​യ്യാ​ൻ ചു​മ​ത​ല​യു​ള്ള​വ​ർ അ​തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന അ​ങ്ങേ​യ​റ്റം വി​ക​ല​മാ​യി​ത്തീ​രു​മെ​ന്ന ഡോ.​ബി.​ആ​ർ .അം​ബേ​ദ്ക​റു​ടെ വാ​ക്കു​ക​ൾ ഏ​റെ പ്ര​സ​ക്ത​മാ​യ സ​ന്ദ​ർ​ഭ​മാ​ണി​ത്.​ഭ​ര​ണ​ഘ​ട​ന മി​ക​ച്ച​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പൂ​ർ​ണ​മാ​യും ഭ​ര​ണ​ഘ​ട​ന​യെ മാ​ത്രം ആ​ശ്ര​യി​ച്ചല്ല. മ​റി​ച്ച് അ​തി​ലെ ആ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​വ​രെകൂ​ടി ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. ഒ​രി​ക്ക​ലും അ​ത്ത​ര​ത്തി​ൽ​ചു​മ​ത​ല​പ്പെ​ടു​ത്ത​പ്പെ​ട്ട​വ​രു​ടെ കൈ​യി​ലെ വി​ക​ല​മാ​യ ഉ​പ​ക​ര​ണ​മാ​യി​പ്പോ​ക​രു​ത് ഭ​ര​ണ ഘ​ട​ന എ​ന്ന അം​ബേ​ദ്ക്ക​റു​ടെ മു​ന്ന​റി​യി​പ്പ് മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

കേ​ര​ളം വ​ലു​പ്പ​ത്തി​ൽ രാ​ജ്യ​ത്ത് ഇ​രു​പ​ത്തി​മൂ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ്.​ ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും ഐ​ക്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ല്ക്കു​ന്ന സം​സ്ഥാ​നം ന​മ്മു​ടേ​താ​ണ്. അ​തു​കൊ​ണ്ടാ​ണ് ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ഏ​ക​ക​ണ്ഠ​മാ​യി ന​മ്മു​ടെ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.​

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​ക്ഷ​ര​ത, ലിം​ഗ​സ​മ​ത്വം, സ്ത്രീ​ക​ളു​ടെ പ​ദ​വി, സാ​മൂ​ഹ്യ​നീ​തി എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​ത്.

വി​ക​സ​ന​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​നീ​തി​യു​ടെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും പു​തി​യ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​നം. ആ ​നി​ല​യ്ക്ക് ഭ​ര​ണ​ഘ​ട​ന​യും പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ കേ​ര​ളം മു​ൻ നി​ര​യി​ൽ ത​ന്നെ നി​ല്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.​കെ.​രാ​ഘ​വ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ ഡോ.​എം.​കെ.​മു​നീ​ർ, എ.​പ്ര​ദീ​പ്കു​മാ​ർ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി, വി.​കെ.​സി.​മ​മ്മ​ദ് കോ​യ, സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി,ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

31 പ്ല​റ്റു​ണു​ക​ളും 21 പ്ലോ​ട്ടു​ക​ളും അ​ണി​നി​ര​ന്നു. പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മ​ന്ത്രി ട്രോ​ഫി സ​മ്മാ​നി​ച്ചു.​തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.